Author: admin
വി.ഡി. സതീശനെതിരെ പരാതിയുമായി അടൂർ പ്രകാശ് ഹൈക്കമാൻഡിന് മുന്നിൽ; ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: മുന്നണിയിലെ അതൃപ്തി വ്യക്തമാക്കി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ നേരിൽകണ്ട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരാതി നൽകിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘യെസ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ [more…]
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിനെ തുടർന്ന് ഉടലെടുത്ത രൂക്ഷമായ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി അടിയന്തര നടപടികൾ ഉറപ്പുനൽകിയതോടെയാണ് കടശേരി പുന്നല മോഡൽ ഫോറസ്റ്റ് [more…]
മെസിയുടെ വിടവാങ്ങൽ മത്സരം നാളെ; പരിശീലന ക്യാമ്പിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ച് അർജന്റീന
ബ്യൂണസ് ഐറിസ്: അർജന്റീന ദേശീയ ടീമിലെ തന്റെ അവസാന പോരാട്ടത്തിന് തയ്യാറെടുക്കാൻ ലയണൽ മെസി പരിശീലന ക്യാമ്പിലെത്തി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബെനിനാണ് മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. 2026 ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ [more…]
ഹൂതികൾക്കെതിരെ സഖ്യസേനയുടെ ‘ഫജ്ർ അൽ യെമൻ’ സൈനിക നീക്കം; ബാബ് അൽ മന്ദബ് തിരിച്ചുപിടിച്ചു
സനാ: യെമനിൽ ഹൂതി വിമതർക്കെതിരെ ശക്തമായ തിരിച്ചു വരവിനൊരുങ്ങി യെമൻ സർക്കാരും സഖ്യസേനയും. സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഫജ്ർ അൽ യെമൻ’ എന്ന കൂറ്റൻ സൈനിക നീക്കത്തിലൂടെ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികളിൽ നിന്ന് [more…]
മെസി തട്ടിപ്പ് കേസ്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിന് കൈമാറി
തിരുവനന്തപുരം: ലിയോണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് സർക്കാരിന് കൈമാറി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് [more…]
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, കാറ്റിനും ഇടിമിന്നലിനും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, [more…]
കടുത്ത അച്ചടക്കനടപടി വേണമെന്ന് ആവശ്യം; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത
പാലക്കാട്: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്കനടപടികൾക്ക് സാധ്യത. പാർട്ടിയിലെ ഉയർന്ന സമിതികളിൽ നിന്ന് സുരേഷ് ബാബുവിനെ നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ ജില്ലാ [more…]
‘ആരും ഭരണഘടനയ്ക്ക് മുകളിലല്ല, വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല’: രൂക്ഷവിമർശനവുമായി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ
ഹൈദരാബാദ്: രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികൾ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇന്ത്യൻ ഭരണഘടനയിൽ വോട്ടവകാശമുള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ട് തരം പൗരന്മാരെ വിഭാവനം ചെയ്യുന്നില്ലെന്ന് [more…]
കൊല്ലത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം
കൊല്ലം: ചെറുമൂട് സ്വദേശി രാജുവിന്റെ (53) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കുന്നതിനായി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് [more…]
സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ല; ആരോപണങ്ങൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രമെന്ന് മന്ത്രി കെ. മുരളീധരൻ
കൊച്ചി: സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഈ പ്രചാരണങ്ങൾക്ക് പിന്നിൽ വിദേശ കമ്പനികളുടെ കുതന്ത്രങ്ങളാണെന്നും ഇത്തരം തന്ത്രങ്ങളിൽ സർക്കാർ വീഴില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ഐ.എം.എ (IMA) [more…]
