Category: Breaking News
രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം; മാർച്ചുവരെ യൂണിറ്റിന് പരമാവധി 10 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി റെഗുലേറ്ററി കമ്മിഷന്റെ സുപ്രധാന തീരുമാനം. അടുത്ത വർഷം മാർച്ച് മുപ്പത് വരെ ഹ്രസ്വകാല കരാറിലൂടെ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് (KSEB) റെഗുലേറ്ററി കമ്മിഷൻ [more…]
സംസ്ഥാന സ്കൂൾ കായികമേള: ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജപ്രചാരണം; കായികാധ്യാപകൻ ജിജോ ജെയിംസിന് സസ്പെൻഷൻ, സഭയിൽ ഭരണ-പ്രതിപക്ഷ പോര്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്പെൻഷൻ. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ജിജോ ജെയിംസിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ [more…]
‘അന്വേഷണവുമായി സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ്?’; ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
എറണാകുളം: ചേരാനല്ലൂരിൽ മധ്യവയസ്കൻ കാറിടിച്ച് മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി പൊലീസിനോട് [more…]
‘ഭക്ഷണത്തിൽ പുഴുവെന്നത് പഴയ നമ്പർ, കായികമേള അലങ്കോലപ്പെടുത്താൻ ചിലരുടെ ശ്രമം’; മാധ്യമപ്രവർത്തകനെ മർദ്ദിച്ചതിൽ നടപടിയെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
തിരുവനന്തപുരം: സംസ്ഥാന കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തിന് പിന്നിൽ മേള ബോധപൂർവ്വം അലങ്കോലപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊക്കെ പഴയ നമ്പറാണെന്നും, ഇതുകൊണ്ടൊന്നും കായികമേള അലമ്പാകാൻ പോകുന്നില്ലെന്നും മന്ത്രി [more…]
പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥൻ പി. സതീഷ് പിടിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ പി.എസ്.സി (PSC) പരീക്ഷാ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സി മുൻ ഉദ്യോഗസ്ഥനായ പി. സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് [more…]
നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം: സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: കേരളത്തെ ഒന്നാകെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും കോടതി ജാമ്യം നിഷേധിച്ചു. നാലുപേരുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തള്ളിയത്. പ്രതികളുടെ കസ്റ്റഡി [more…]
ചേരാനല്ലൂർ വാഹനാപകടം: എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാൻ നീക്കം
കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ബെൻസ് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ വിശ്വജിത്ത്, സി.ഐ ശ്യാം കുമാർ, [more…]
സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴു; പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
കോഴിക്കോട്: സംസ്ഥാന സ്കൂള് കായികമേളയിലെ പ്രഭാതഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. ഇന്ന് രാവിലെ വിതരണം ചെയ്ത പുട്ടിലും പഴത്തിലുമാണ് പുഴുവിനെ കണ്ടത്. തുടർന്ന് രക്ഷിതാക്കൾ പരാതി ഉന്നയിക്കുകയായിരുന്നു. ഇന്നലെ മേളയ്ക്കെത്തിയ കുട്ടികൾക്ക് കൃത്യമായി ഭക്ഷണം [more…]
‘ജഡ്ജിയുടെ മകനായാലും നിയമം ഒന്നുതന്നെ; ചേരാനല്ലൂരിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി’: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജഡ്ജിയുടെ മകനായാലും നിയമം എല്ലാവർക്കും ഒന്നുതന്നെയാണെന്നും, ചേരാനല്ലൂർ വാഹനാപകട കേസിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ഇന്ന് തന്നെ കർശന നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിൽ വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ [more…]
കോവിഡ് കാലത്തെ ഐഫോൺ പർച്ചേസിൽ ദുരൂഹത; 224 ഫോണുകൾ കാണാനില്ല, വിജിലൻസ് അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: കോവിഡ് കാലത്ത് കണ്ണ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് വാങ്ങിയ നൂറുകണക്കിന് ഐഫോണുകൾ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. 7.16 കോടി രൂപ [more…]
