സനാ: യെമനിൽ ഹൂതി വിമതർക്കെതിരെ ശക്തമായ തിരിച്ചു വരവിനൊരുങ്ങി യെമൻ സർക്കാരും സഖ്യസേനയും. സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഫജ്‌ർ അൽ യെമൻ’ എന്ന കൂറ്റൻ സൈനിക നീക്കത്തിലൂടെ ബാബ് അൽ മന്ദബ് കടലിടുക്ക് ഹൂതികളിൽ നിന്ന് സേന തിരിച്ചുപിടിച്ചു. ഒരേസമയം സഖ്യസേനയുടെ നൂറോളം പോർവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തത്. വ്യോമാക്രമണത്തിൽ ഹൂതികളുടെ 324 കേന്ദ്രങ്ങൾ തകർത്തതായും 1747 ഹൂതികൾ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും യെമൻ സൈന്യം സ്ഥിരീകരിച്ചു.
യെമൻ തലസ്ഥാനമായ സന തിരിച്ചുപിടിക്കാനും ഹൂതി അട്ടിമറിക്ക് പൂർണ്ണമായും അന്ത്യം കുറിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണിത്. യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റഷാദ് അൽ-അലിമിയാണ് ഈ സംയുക്ത നീക്കം പ്രഖ്യാപിച്ചത്. ഇതിന് പിന്തുണയുമായി തിങ്കളാഴ്ച രാവിലെ മുതൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തീരദേശ മേഖലകളിൽ യെമൻ കരസേനയും ശക്തമായ ആക്രമണം ആരംഭിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ കര-വ്യോമ ആക്രമണങ്ങൾ യെമനിൽ ഉണ്ടായേക്കുമെന്നാണ് സഖ്യസേന വക്താവ് തുർക്കി അൽ മാലികി നൽകുന്ന സൂചന.




+ There are no comments
Add yours