Category: Kerala
Kerala
പാലോട് കൊല്ലായിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു; ഇരുപതോളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക്
തിരുവനന്തപുരം: പാലോട് കൊല്ലായിയിൽ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു. കൊല്ലായിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. [more…]
ആർ.സി.സിയിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാ പിഴവെന്ന് പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, വിദഗ്ധ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ (RCC) രക്താർബുദം ബാധിച്ച ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിദഗ്ധ [more…]
ഓൺലൈനിൽ ഓർഡർ ചെയ്ത സാരി നൽകിയില്ല, പകരം അയച്ചത് ബ്ലൗസ് പീസ്; ബുട്ടീക്കിന് പതിനായിരത്തിലധികം രൂപ പിഴ ചുമത്തി കാസർഗോഡ് ഉപഭോക്തൃ കമ്മീഷൻ
കാസർഗോഡ്: ഓൺലൈൻ ബുട്ടീക്കിൽ നിന്ന് ഓർഡർ ചെയ്ത സാരി കൃത്യമായി എത്തിച്ചു നൽകാതിരിക്കുകയും, പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അത് മടക്കി നൽകാൻ തയ്യാറാകാതിരിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ കമ്മീഷൻ. [more…]
പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കല്ലമ്പലത്ത് സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ക്വാർട്ടേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായ കടുവയിൽ പള്ളി സ്വദേശി ഷംസുദ്ദീൻ (65) ആണ് [more…]
പി.എസ്.സി ചെയർമാനെ ഭയപ്പെടുത്താൻ നീക്കം, ജി.എൻ.എ കരാറിന് പിന്നിൽ മുഖ്യമന്ത്രിയുടെ ‘പവർ ഗ്രൂപ്പ്’; രൂക്ഷവിമർശനവുമായി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: പി.എസ്.സി അഴിമതി കേന്ദ്രമാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെയും, സംസ്ഥാനത്തെ ജി.എൻ.എ (GNA) വൈദ്യുതി കരാർ വിവാദത്തിലും സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.എസ്.സിക്കെതിരായ അപവാദ പ്രചാരണങ്ങളെ [more…]
സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയിലെത്തി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 45 രൂപ കുറഞ്ഞു ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവാണ് [more…]
മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം; മെക്കാനിക്കൽ, ബയോടെക്നോളജി ബിരുദാനന്തര ബിരുദധാരികൾക്ക് അവസരം
തൃശൂർ: മാളയിലുള്ള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ (MET’s School of Engineering) അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ബയോടെക്നോളജി എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് നിലവിൽ ഒഴിവുകളുള്ളത്. [more…]
മട്ടന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിന്റെ രണ്ടാം നിലയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിലെ ‘നന്ദനം’ വീട്ടിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരെയാണ് വീടിനുള്ളിൽ [more…]
വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ വാഗ്ദാനം പൂർണ്ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ആശാ വർക്കർമാർ വീണ്ടും പ്രക്ഷോഭത്തിലേക്ക്. സി.ഐ.ടി.യു (CITU) നേതൃത്വത്തിലുള്ള ആശാ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം [more…]
നിയമത്തിലെ പഴുതുകൾ മറയാക്കി കുട്ടികൾ കുറ്റകൃത്യം ചെയ്താൽ കർശന നടപടി; മുന്നറിയിപ്പുമായി മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട്: ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പഴുതുകൾ മറയാക്കി കുട്ടികൾ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും, ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികൾ ബോധപൂർവ്വം നിയമത്തിലെ ഇളവുകൾ ദുരുപയോഗം ചെയ്ത് [more…]
