കൊല്ലത്തെ ഗൃഹനാഥന്റെ മരണം കൊലപാതകം; ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊന്നതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം

Estimated read time 1 min read

കൊല്ലം: ചെറുമൂട് സ്വദേശി രാജുവിന്റെ (53) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ഭാര്യ ലേഖ മേരിയെ (48) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റെ പേരിലുള്ള വസ്തു സ്വന്തമാക്കുന്നതിനായി കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു.

മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ലേഖയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശിയെ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രാജുവിന് വിഷാംശമോ അമിത അളവിൽ മരുന്നോ നൽകിയിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.

കഴിഞ്ഞ ഒക്ടോബർ 2-നാണ് രാജുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

+ There are no comments

Add yours