Category: Kasaragod
Kasaragod
അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ പൊലീസുകാരൻ മോഷ്ടിച്ച് വിറ്റു; കുടുങ്ങിയത് സൈബർ പരിശോധനയിൽ
കാസർഗോഡ്: അതിഥി തൊഴിലാളി കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ മോഷ്ടിച്ചു. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബൈജുവാണ് ഫോൺ മോഷ്ടിച്ച് മറ്റൊരാൾക്ക് വിറ്റത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. [more…]
കാസർഗോഡ് 48-കാരന് യൂത്ത് കോൺഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
കാസർഗോഡ് പടുപ്പിൽ 48-കാരനെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ചു. പടുപ്പ് സ്വദേശിയായ ലത്തീഫിനാണ് മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ് നേതാവായ ബിജേഷ് തറപ്പിലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് [more…]
കെ.പി.സി.സി വിലക്ക് ലംഘനം: കെ. സുധാകരനും ജെബി മേത്തർക്കുമെതിരെ കർശന നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കെ.പി.സി.സിയുടെ പരസ്യപ്രതികരണ വിലക്ക് ലംഘിച്ച മുതിർന്ന നേതാവ് കെ. സുധാകരനും ജെബി മേത്തർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. വിലക്ക് ലംഘിച്ചവർക്കെതിരെ പാർട്ടി എന്ത് നടപടി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും [more…]
ബായാറിൽ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യവകുപ്പിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി കുടുംബം
കാസർഗോഡ്: മഞ്ചേശ്വരത്തെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പതിനഞ്ചുകാരന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ കുടുംബം നിയമനടപടിയിലേക്ക്. വിഷയത്തിൽ തങ്ങളെ കുറ്റക്കാരാക്കാനാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ആരോപിച്ച് കുടുംബം ബാലാവകാശ കമ്മീഷനും [more…]
ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗുരുതര വീഴ്ച: 15-കാരന് നൽകിയത് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്; ഡി.എം.ഒയ്ക്ക് പരാതി
കാസർഗോഡ്: മഞ്ചേശ്വരം പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. കാലിലെ അണുബാധയ്ക്ക് ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരനായ അഹമ്മദ് റിഫാസിനാണ് ആശുപത്രി ഫാർമസിയിൽ നിന്ന് കാലാവധി കഴിഞ്ഞ [more…]
റേഞ്ച് റോവർ വിവാദത്തിന് പിന്നാലെ മന്ത്രി കെ.എം. ഷാജിക്ക് വീണ്ടും കുരുക്ക്; ഔദ്യോഗിക ബോർഡ് വെച്ച് മുൻപും സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തു
കാസർഗോഡ്: റേഞ്ച് റോവർ കാർ വിവാദത്തിന് പിന്നാലെ മന്ത്രി കെ.എം. ഷാജിക്ക് വീണ്ടും കുരുക്ക്. ഇതിന് മുൻപും അദ്ദേഹം ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ബോർഡ് വെച്ച സ്വകാര്യ വാഹനം ഉപയോഗിച്ചിരുന്നതായി പുതിയ വിവരങ്ങൾ പുറത്തുവന്നു. [more…]
