സ്ത്രീശക്തി ലോട്ടറി (SS-537) നറുക്കെടുപ്പ് ഇന്ന്; കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം

Estimated read time 1 min read

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി (SS-537) ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനാർഹന് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. 50 രൂപയാണ് ടിക്കറ്റ് വില.

നറുക്കെടുപ്പ് ഫലം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ വേഗത്തിൽ അറിയാൻ സാധിക്കും.

സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും പണം നേരിട്ട് വാങ്ങാവുന്നതാണ്. എന്നാൽ 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനമെങ്കിൽ, തിരിച്ചറിയൽ രേഖയും ഒറിജിനൽ ടിക്കറ്റും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കേണ്ടതുണ്ട്. വിജയികൾ സർക്കാർ ഗസറ്റിലെ ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷം 30 ദിവസത്തിനുള്ളിൽ തന്നെ ടിക്കറ്റുകൾ ഹാജരാക്കണം.

+ There are no comments

Add yours