Category: Kerala
Kerala
സി.എം.ആർ.എൽ – എക്സാലോജിക് കേസ്: ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല
കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് [more…]
‘മകൾക്കെതിരെ അപവാദ പ്രചാരണം’; ശശികലയ്ക്ക് മറുപടിയുമായി നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം
നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്ന് കുടുംബം. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ മകൾക്കെതിരെ മോശം പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാത്രി പത്തേമുക്കാൽ വരെയാണ് ഗോപിക [more…]
‘കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരം; ആ വിളക്ക് കെടുത്താതിരുന്നാൽ മതി’: സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരമാണെന്നും ആ വിളക്ക് കെടുത്താതിരുന്നാൽ മതിയെന്നും, അല്ലാതെ വേറെ അത്ഭുതവിളക്കൊന്നും തേടി പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം [more…]
‘ആ ഡ്രൈവർ അല്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ…’; നെടുമ്പാശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നതായി മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തങ്ങൾക്കെതിരെ അധിക്ഷേപ പ്രചാരണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. അടുത്തയാഴ്ച നാട്ടിലേക്ക് [more…]
ഇടുക്കി മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മലിനജല ടാങ്ക് നിറഞ്ഞൊഴുകുന്നു; പകർച്ചവ്യാധി ഭീഷണിയിൽ വിദ്യാർത്ഥികൾ
ഇടുക്കി മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ മലിനജല ടാങ്കുകൾ നിറഞ്ഞൊഴുകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. രൂക്ഷമായ ദുർഗന്ധവും കൊതുക് ശല്യവും മൂലം ഹോസ്റ്റലിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഈ മലിനജലം ഒഴുകിയെത്തുന്നത് [more…]
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി; അടൂർ സംഘർഷത്തിന് പിന്നാലെ വിമർശനം ശക്തം
പത്തനംതിട്ട: ലൈംഗിക പീഡനക്കേസുകളിൽ ആരോപണവിധേയനായി പാർട്ടി നടപടി നേരിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ പുതിയ ഇടപെടലുകളിൽ പത്തനംതിട്ട ജില്ലാ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. രാഹുലിന്റെ നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ നേതൃത്വത്തിലെ ഒരു പ്രബല വിഭാഗത്തിന്റെ നിലപാട്. [more…]
ജനവാസ കേന്ദ്രത്തിലെ പി.വി.സി പൈപ്പ് ഫാക്ടറി: കൊല്ലത്ത് നാട്ടുകാരുടെ മനുഷ്യച്ചങ്ങല
കൊല്ലം മയ്യനാട് പുല്ലിച്ചിറ കാക്കാകടവിൽ പി.വി.സി പൈപ്പ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രണ്ട് കിലോമീറ്റർ നീളത്തിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. പരിസ്ഥിതിലോല പ്രദേശമായ ഇവിടെ ഫാക്ടറി ആരംഭിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കും രാസപുകയ്ക്കും കാരണമാകുമെന്നും, [more…]
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി; ശസ്ത്രക്രിയയെ തുടർന്ന് വടകര സ്വദേശിനി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മണിയൂർ സ്വദേശിനി തങ്കമണി മരിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ [more…]
നെടുമ്പാശേരി മിനികൂപ്പർ അപകടം: നിയമപരമായ പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിന് സുഹൈൽ സജീവിനെതിരെ എക്സൈസ് കേസ്
എറണാകുളം: നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകടത്തിൽ, കാറോടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ എക്സൈസ് കേസെടുത്തു. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 23 വയസ്സായിരിക്കെ, പത്തൊമ്പതുകാരനായ സുഹൈൽ മദ്യപിച്ചതാണ് കേസിന് ആധാരം. പ്രതിയെ [more…]
പാലക്കാട് എസ്എഫ്‌ഐ മാർച്ചിനിടെ അതിക്രമം: മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
പാലക്കാട്: എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി [more…]
