നെടുമ്പാശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്ന് കുടുംബം. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ മകൾക്കെതിരെ മോശം പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
രാത്രി പത്തേമുക്കാൽ വരെയാണ് ഗോപിക ജോലി ചെയ്തിരുന്നത്. പകൽ സമയങ്ങളിൽ മറ്റ് ആവശ്യങ്ങൾക്ക് പുറത്തുപോകാൻ സമയം ലഭിക്കാത്തതുകൊണ്ടാണ് രാത്രിയിൽ പുറത്തിറങ്ങേണ്ടി വന്നത്. പെൺകുട്ടികൾ എന്തിനാണ് രാത്രിയിൽ പുറത്തിറങ്ങുന്നത് എന്ന ചോദ്യം കുടുംബത്തോട് ചോദിക്കേണ്ടതല്ലെന്നും ഇത്തരം പ്രചാരണങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അവർ വ്യക്തമാക്കി. ‘വിഷകല’ എന്ന് പരാമർശിച്ചുകൊണ്ടാണ് ശശികലയുടെ സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾക്കെതിരെ കുടുംബം രൂക്ഷമായി പ്രതികരിച്ചത്.

അതേസമയം, ഗോപികയുടെ കുടുംബത്തിന്റെ പ്രതികരണത്തിന് പിന്നാലെ പരിഹാസവുമായി ശശികല വീണ്ടും രംഗത്തെത്തി. കുടുംബത്തിന്റെ വാർത്താസമ്മേളനം കണ്ടെന്നും അതിലെ ‘വിഷകല’ എന്ന പ്രയോഗം കലക്കിയെന്നുമായിരുന്നു ശശികലയുടെ പ്രതികരണം. മക്കൾ നഷ്ടപ്പെട്ട വേവലാതിയിലും അത് പറയാൻ മറന്നില്ലല്ലോ എന്ന് ചോദിച്ച അവർ സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബത്തിന് നന്ദിയും അറിയിച്ചു.




+ There are no comments
Add yours