തിരൂർ: കാമുകനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകി മർദ്ദിച്ച സംഭവത്തിൽ യുവതിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിനി പനങ്ങാട്ട്തൊടി സഫാന (19), സുഹൃത്തുക്കളായ തിരൂർ നോർത്ത് അന്നാര സ്വദേശി നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസറുദ്ദീൻ (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് സംഭവം. പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെയാണ് സഫാനയുടെ നിർദ്ദേശപ്രകാരം സുഹൃത്തുക്കൾ ചേർന്ന് ആക്രമിച്ചത്. പെൺകുട്ടിയുടെ അടുത്തെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും, ഇയാളുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു.
കേസിൽ പിടിയിലായ പ്രതികളായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ നേരത്തെ ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കി.




+ There are no comments
Add yours