തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വീണ്ടും നിർണായക അഴിച്ചുപണി. എസ്. കാർത്തികേയനെ സംസ്ഥാനത്തെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശ്രീറാം സാംബശിവ റാവുവിന് പകരമാണ് ഈ നിയമനം. ഇതിന് പുറമെ ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും കാർത്തികേയന് സർക്കാർ ചുമതല നൽകിയിട്ടുണ്ട്.
പ്രധാന മാറ്റങ്ങൾ കൂടുതൽ വകുപ്പുകളിൽ
കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തിന് മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതല കൂടി നൽകി. ഈ ചുമതലകളിലുണ്ടായിരുന്ന ഗോപാലകൃഷ്ണനെ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. എം.ജി രാജമാണിക്യത്തിന് ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല ലഭിച്ചു. ശർമ്മിള മേരി ജോസഫിനെ കെ.ടി.ഡി.എഫ്.സിയുടെ (KTDFC) അധിക ചുമതല കൂടി ഏൽപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ഡി. ബാലമുരളിക്ക് കെ.എം.എസ്.സി.എൽ (KMSCL) മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും നൽകി. നേരത്തെ കെ.എം.എസ്.സി.എൽ എം.ഡിയായി നിയമിച്ചിരുന്നെങ്കിലും ടി.വി സുഭാഷ് ആ പദവി ഏറ്റെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം.
മറ്റ് പ്രധാന നിയമനങ്ങൾ:
- ടി.വി സുഭാഷ്: കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
- എസ്. സുഹാസ്: ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
- ബി. അബ്ദുൽ നാസർ: സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
- അഫ്‌സാന പർവീൻ: മിൽമ മാനേജിങ് ഡയറക്ടർ




+ There are no comments
Add yours