ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കും, ലോകത്ത് സമാധാനം പുലരും: ഡൊണാൾഡ് ട്രംപ്

Estimated read time 1 min read

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ തന്നെ അവസാനിക്കുമെന്നും അതോടെ ലോകം കൂടുതൽ സുരക്ഷിതവും സമാധാനപരവുമായി മാറുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് വെറ്ററൻസ് ഡേ അനുസ്മരണത്തിന്റെ ഭാഗമായി വാഷിങ്ടണിന് പുറത്തുള്ള ആർലിംഗ്ടൺ ദേശീയ സെമിത്തേരിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ നേരിടുന്ന അപകടങ്ങളൊഴിഞ്ഞ, ശാന്തമായൊരു ജീവിതം എല്ലാവർക്കും ഉടൻ കൈവരുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കൻ സൈനികരുടെ ധൈര്യവും പോരാട്ടവീര്യവും അവിശ്വസനീയമാണെന്ന് പ്രശംസിച്ച ട്രംപ്, സൈനികരുടെ ശവകുടീരങ്ങളിൽ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.

ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ഇതുവരെ 23 യു.എസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പെന്റഗൺ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, യു.എസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാൻ സുരക്ഷാ മേധാവി മോഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി. വിവിധയിടങ്ങളിൽ ഇപ്പോഴും ഇരുവിഭാഗവും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്.

+ There are no comments

Add yours