കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര മണിയൂർ സ്വദേശിനി തങ്കമണി മരിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്തിടെയായി ഉയർന്നുവരുന്ന ചികിത്സാപ്പിഴവ് ആരോപണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും ചർച്ചയാകുന്നത്.




+ There are no comments
Add yours