Estimated read time 1 min read
Kerala News Thiruvananthapuram

‘അടൂർ പ്രകാശ് പറഞ്ഞ കാര്യങ്ങൾ തള്ളിക്കളയാനാകില്ല’; പിന്തുണയുമായി ജെബി മേത്തർ, കെ.പി.സി.സി നിർവാഹകസമിതി വിളിക്കണമെന്ന് മഹിളാ കോൺഗ്രസ്

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങൾ തള്ളിക്കളയാൻ കഴിയുന്നതല്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. പാർട്ടിയുടെ വളരെ മുതിർന്ന നേതാവായ അദ്ദേഹം തന്റെ അനുഭവങ്ങളാണ് തുറന്നുപറഞ്ഞത്. മുന്നണിയിലെ തീരുമാനങ്ങൾ [more…]

Estimated read time 1 min read
Kerala News Thiruvananthapuram

പറയാനുള്ളത് പാർട്ടി വേദിയിൽ പറയണം’; അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തെ തള്ളി മന്ത്രി കെ. മുരളീധരൻ

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യവിമർശനത്തിനെതിരെ മന്ത്രി കെ. മുരളീധരൻ രംഗത്ത്. മുന്നണിക്കുള്ളിലെ വിയോജിപ്പുകളും അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെയല്ല, പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും [more…]

Estimated read time 0 min read
Kannur Kerala News

വി.ഡി. സതീശനെതിരായ തുറന്നുപറച്ചിൽ; കോൺഗ്രസിൽ ഭിന്നത രൂക്ഷം, അടൂർ പ്രകാശിനെ പിന്തുണച്ചും തള്ളിയും നേതാക്കൾ

0 comments

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. കൺവീനറുടെ പ്രസ്താവനകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. അടൂർ പ്രകാശിന്റെ പരാതികളിൽ [more…]

Estimated read time 1 min read
Ernakulam Kerala News

മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ

0 comments

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രണ്ടാം വിവാഹ ആരോപണം ഉന്നയിച്ച സംഭവത്തിൽ കളമശ്ശേരി പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചു. കോടതിയിൽ ഹർജി സമർപ്പിച്ചതിന് [more…]

Estimated read time 0 min read
Kerala News Wayanad

ഉന്നതരിലേക്ക് എത്താതെ മരംമുറി ഗൂഢാലോചനക്കേസ്; അന്വേഷണം അട്ടിമറിച്ചത് മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനെ തുടർന്ന്

0 comments

വയനാട്: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഉന്നതരിലേക്ക് എത്താതെ അട്ടിമറിച്ചു. ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കർശന [more…]

Estimated read time 0 min read
Ernakulam Kerala News

ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചാലും പാക് സ്വദേശികൾക്ക് വിസ അവകാശമായി ചോദിക്കാനാകില്ല; സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി

0 comments

കൊച്ചി: ഒരു ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചു എന്ന ഒറ്റക്കാരണത്താൽ പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യൻ വിസ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഈ സുപ്രധാന വിധി. [more…]

Estimated read time 1 min read
Kerala News Thiruvananthapuram

‘തീരുമാനങ്ങൾ ഏകപക്ഷീയം’; നയപരമായ കാര്യങ്ങളിൽ കൂടിയാലോചനയില്ല, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം ശക്തം

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കോൺഗ്രസിനുള്ളിൽ പടയൊരുക്കം ശക്തമാകുന്നു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും യാതൊരു കൂടിയാലോചനകളും നടത്തുന്നില്ല എന്നതാണ് [more…]

Estimated read time 0 min read
Kerala News Thiruvananthapuram

സ്ഥാനത്ത് നിന്ന് മാറ്റിയാലും ദുഃഖമില്ല, യു.ഡി.എഫിൽ നിരന്തരം അവഗണിക്കപ്പെടുന്നു’; വി.ഡി. സതീശനെതിരെ ഹൈക്കമാൻഡിനെ സമീപിക്കാൻ അടൂർ പ്രകാശ്

0 comments

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റത് മുതൽ താൻ നിരന്തരം അവഗണിക്കപ്പെടുകയാണെന്നും, മുന്നണിയിലെ പല സുപ്രധാന തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും തുറന്നടിച്ച് അടൂർ പ്രകാശ്. മുന്നണിയിലെ ഈ ഏകോപനമില്ലായ്മയും അതൃപ്തിയും എ.ഐ.സി.സിയെ അറിയിക്കും. ഇതിന്റെ പേരിൽ [more…]

Estimated read time 1 min read
Kannur Kerala News

മയങ്ങാതെ ‘കണ്ണൂർ മഖ്ന’; മൂന്ന് തവണ മയക്കുവെടി വെച്ചിട്ടും തളർന്നില്ല, പ്രതിസന്ധിയായി കാട്ടാനക്കൂട്ടവും

0 comments

കണ്ണൂർ: ആറളം ഫാമിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ ‘കണ്ണൂർ മഖ്ന’ എന്ന മോഴയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചെങ്കിലും ആന പൂർണ്ണമായും മയങ്ങിയില്ല. ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് ദൗത്യസംഘം മൂന്ന് തവണ ആനയ്ക്ക് നേരെ [more…]

Estimated read time 1 min read
Kerala Kollam News

കോടിയേരിയുടെ ഫ്ലെക്സ് നശിപ്പിച്ചയാൾക്ക് സംഘടനയുമായി ബന്ധമില്ല; അന്വേഷണം നടത്തുമെന്ന് എസ്.എഫ്.ഐ ജില്ലാ നേതൃത്വം

0 comments

കൊല്ലം: നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലെക്സ് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എസ്.എഫ്.ഐ ജില്ലാ നേതൃത്വം. ഫ്ലെക്സ് വലിച്ചുകീറിയ വ്യക്തിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും [more…]