മയങ്ങാതെ ‘കണ്ണൂർ മഖ്ന’; മൂന്ന് തവണ മയക്കുവെടി വെച്ചിട്ടും തളർന്നില്ല, പ്രതിസന്ധിയായി കാട്ടാനക്കൂട്ടവും

Estimated read time 1 min read

കണ്ണൂർ: ആറളം ഫാമിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ ‘കണ്ണൂർ മഖ്ന’ എന്ന മോഴയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ചെങ്കിലും ആന പൂർണ്ണമായും മയങ്ങിയില്ല. ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ വെച്ചാണ് ദൗത്യസംഘം മൂന്ന് തവണ ആനയ്ക്ക് നേരെ മയക്കുവെടി പ്രയോഗിച്ചത്. മരുന്ന് ശരീരത്തിൽ പ്രവേശിച്ചിട്ടും ആന തളർന്നു വീഴാത്തതിനാൽ ഉദ്യോഗസ്ഥർക്ക് ഇതിന്റെ അടുത്തെത്താൻ സാധിച്ചിട്ടില്ല.

മഖ്നയ്ക്ക് സമീപത്തായി മറ്റൊരു കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിട്ടുള്ളതും ദൗത്യത്തിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്. വിദഗ്ധരായ ഡോക്ടർമാരും ഡാർട്ടിങ് സംഘവും ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും ദൗത്യത്തിനായി ഇതിനോടകം സ്ഥലത്തെത്തിച്ചിട്ടുണ്ട്. കാട് വെട്ടിത്തെളിച്ച് ഒരു കിലോമീറ്ററോളം വഴിയുണ്ടാക്കി ആനയെ പുറത്തെത്തിക്കാനാണ് നിലവിലെ ശ്രമം. പ്രതിസന്ധികൾക്കിടയിലും രാത്രി വൈകിയും ദൗത്യവുമായി മുന്നോട്ടുപോകാനാണ് വനംവകുപ്പിന്റെ തീരുമാനം.

+ There are no comments

Add yours