Category: News
News
350 കോടിയുടെ സ്പർശ ഗോൾഡ് നിക്ഷേപത്തട്ടിപ്പ്: പരാതിക്കാരനെ ഉടമ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ; വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്
കോഴിക്കോട്: വൻലാഭം വാഗ്ദാനം ചെയ്ത് ജ്വല്ലറി നിക്ഷേപത്തിന്റെ പേരിൽ 350 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതിയായ ‘സ്പർശ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ ഉടമ നിക്ഷേപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയായ ആർ.ആർ ആക്ഷൻ [more…]
‘സഭയിലെ പരാമർശം ജനീഷ് കുമാറിനെ ഉദ്ദേശിച്ചല്ല’; പരിവേഷ് പോർട്ടൽ വിവാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി ഷിബു ബേബി ജോൺ
ഗവി: നിയമസഭയിൽ പരിവേഷ് പോർട്ടലുമായി ബന്ധപ്പെട്ട് താൻ നടത്തിയ വിവാദ പരാമർശം കെ.യു. ജനീഷ് കുമാർ എം.എൽ.എയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വിശദീകരിച്ച് വനംമന്ത്രി ഷിബു ബേബി ജോൺ. ഗവി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി മുൻനിലപാടിൽ [more…]
കോവളം സ്പാ പീഡനക്കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത; നിയമവിരുദ്ധ സ്പാകൾക്കെതിരെ കർശന നടപടിയെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവം പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേസിൽ അന്വേഷണം [more…]
സി.എം.ആർ.എൽ – എക്സാലോജിക് കേസ്: പിണറായി വിജയന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; ഇ.ഡിയുടെ ചോദ്യം ചെയ്യലിൽ വിധി നിർണ്ണായകം
ന്യൂഡൽഹി: സി.എം.ആർ.എൽ – എക്സാലോജിക് കേസിൽ വിജിലൻസ് എഫ്.ഐ.ആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിന് പുറമെ മുൻമന്ത്രി മുഹമ്മദ് റിയാസ്, വീണ [more…]
ഹരിശ്രീ കുറിച്ച് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്; നാടെങ്ങും ഇന്ന് വിദ്യാരംഭം, നന്മയുടെ വിജയമായി വിജയദശമി ആഘോഷം
കുരുന്നുകൾ അക്ഷരമധുരം നുകർന്ന് അറിവിന്റെ വിശാലമായ ലോകത്തേക്ക് പിച്ചവെക്കുന്ന വിജയദശമി ദിനമാണ് ഇന്ന്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ വിപുലമായി നടക്കുകയാണ്. അക്ഷരങ്ങൾ [more…]
മലപ്പുറത്ത് സാമൂഹ്യവിരുദ്ധർ മത്സ്യബന്ധന വല കത്തിച്ചു നശിപ്പിച്ചു; അഞ്ചുലക്ഷം രൂപയുടെ നഷ്ടം, 30 തൊഴിലാളികൾ ദുരിതത്തിൽ
മലപ്പുറം: ജില്ലയിലെ ചെട്ടിപ്പടി ബീച്ചിൽ സാമൂഹ്യവിരുദ്ധർ മത്സ്യബന്ധന വലകൾക്ക് തീയിട്ടു. ലക്ഷങ്ങളുടെ വല കത്തിനശിച്ചതോടെ മുപ്പതോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമാണ് പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുന്നത്. അഞ്ചുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. സാമൂഹ്യവിരുദ്ധർ ബോധപൂർവ്വം തീയിട്ട് [more…]
കോവളം സ്പാ പീഡനം: നിർണായക തെളിവുകൾ പുറത്ത്; ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ, സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥനായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. പീഡനം നടന്ന ‘ഡ്രീംസ് സ്പാ’ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നതിന്റെ [more…]
വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ; സമവായമായതോടെ പ്രക്ഷോഭം മാറ്റിവെച്ച് എ.പി വിഭാഗം
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. സർക്കാരിന് മുന്നിലുള്ള പ്രതിസന്ധികൾ കാന്തപുരത്തെ ബോധ്യപ്പെടുത്തിയതായും പ്രശ്നത്തിൽ ശാശ്വത പരിഹാരമുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് [more…]
‘രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലരുടെ ശ്രമം, ശത്രുക്കളെ ഒറ്റക്കെട്ടായി നേരിടണം’; ദസറ ആഘോഷത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ ശത്രുക്കളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമന്റെ ഉദാത്തമായ ആദർശങ്ങൾ സ്മരിക്കേണ്ട സമയമാണിതെന്ന് ഡൽഹിയിൽ നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് [more…]
സി.ജെ.പി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി: ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പാർട്ടി; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നടപടിക്കെതിരെ പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇന്ന് രാത്രി തന്നെ അടിയന്തരമായി വാദം കേൾക്കണമെന്നാണ് [more…]
