മലപ്പുറം: ജില്ലയിലെ ചെട്ടിപ്പടി ബീച്ചിൽ സാമൂഹ്യവിരുദ്ധർ മത്സ്യബന്ധന വലകൾക്ക് തീയിട്ടു. ലക്ഷങ്ങളുടെ വല കത്തിനശിച്ചതോടെ മുപ്പതോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമാണ് പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുന്നത്. അഞ്ചുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
സാമൂഹ്യവിരുദ്ധർ ബോധപൂർവ്വം തീയിട്ട് നശിപ്പിച്ചതാണെന്ന് കാണിച്ച് തൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്. കത്തിനശിച്ച വലയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഈ തൊഴിലാളികൾക്ക് ഇനി വീണ്ടും കടലിലിറങ്ങണമെങ്കിൽ ചുരുങ്ങിയത് രണ്ടാഴ്ചയോളമെടുക്കുമെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ദുരിതത്തിലായ തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.





+ There are no comments
Add yours