തൃശൂർ മാള മെറ്റ്സ്.എൻജിനീയറിങ് കോളേജിൽ പ്രൊഫസർമാരേയും അസി. പ്രൊഫസർമാരേയും നിയമിക്കുന്നു
തൃശൂർ, മാള, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിൽ യോഗ്യരായവരെ നിയമിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റാ സയൻസ് ഡിപ്പാർട്ട്മെന്റിലാണ് പ്രൊഫസർ തസ്തികയിൽ ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡിയും കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള എംടെക് ബിരുദാനന്തര ബിരുദവും നേടിയവർക്ക് അപേക്ഷിക്കുന്നതാണ്. ഒരു ഒഴിവ് ആണ് നിലവിലുള്ളത്.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഫിസിക്സ് എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് ഒഴിവുകൾ.
അതാത് വിഷയങ്ങളിൽ 60% മാർക്കോടെയുള്ള എംടെക് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓരോ ഡിപ്പാർട്ട്മെൻ്റിലും രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി നവമ്പർ 10 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷകൾ CV സഹിതം careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.metsengg.ac.in/careers എന്ന വെബ്സൈറ്റിലോ 9188400951 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.




+ There are no comments
Add yours