ഭയപ്പെടുത്താൻ ‘ഗരിഗ’ നാളെ തിയേറ്ററുകളിൽ; തെലുങ്ക് സംവിധായകന്റെ ആദ്യ മലയാള ത്രില്ലർ ചിത്രം ഒക്ടോബർ 30-ന്

Estimated read time 1 min read

വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബണ്ടു പള്ളി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൊറർ ത്രില്ലർ ചിത്രം ‘ഗരിഗ’ നാളെ (ഒക്ടോബർ 30) തിയേറ്ററുകളിലെത്തും. മലയാളത്തിലും തെലുങ്കിലുമായി ഒരേസമയം നിർമ്മിച്ച ഈ ചിത്രം, ഒരു തെലുങ്ക് സംവിധായകന്റെ ആദ്യ മലയാള സിനിമ കൂടിയാണ്. അത്യന്തം ഭയാനകമായ ഒരു ത്രില്ലർ അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. 72 ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

പുതുമുഖമായ റിഷാൻ നായകനാകുന്ന ചിത്രത്തിൽ അഞ്ജന ആർ. നായരാണ് നായികയായി എത്തുന്നത്. ആലിയ, ഷാൻ കലേറ്റുംകര, ജോർദൻ ബ്രിയാനി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിന് ശേഷം എം.കെ. ഷെജിൻ മറ്റൊരു സുപ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അഖിൽ കവലയൂർ, ചിത്രം സീനു, സുന്ദര പാണ്ടിയൻ പി.എസ്, രുദ്ര ബാല എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വേണുഗോപാൽ ദേവിയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മുരളി മോഹൻ ആർ, പ്രോജക്ട് ഡിസൈനർ: സൂരജ് ശശിധരൻ. പ്രശാന്ത് കാഞ്ചനപള്ളിയാണ് ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ജിനു വിജയ് ആണ് സംഗീത സംവിധായകൻ. കൊച്ചി, കാലടി, കടമക്കുടി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. പി.ആർ.ഒ: എം.കെ ഷെജിൻ.

+ There are no comments

Add yours