പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥൻ പി. സതീഷ് പിടിയിൽ

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ പി.എസ്.സി (PSC) പരീക്ഷാ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് പി.എസ്.സി മുൻ ഉദ്യോഗസ്ഥനായ പി. സതീഷിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് സതീഷിനെ അന്വേഷണ സംഘം ഈ കേസിൽ പ്രതിചേർത്തത്. വിവാദമായ ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ (Valuation) ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. കൂടാതെ പി.എസ്.സി പരീക്ഷാ വിഭാഗത്തിന്റെ പ്രധാന ചുമതലയും സതീഷിനുണ്ടായിരുന്നു. സർവ്വീസിൽ നിന്നും കഴിഞ്ഞ വർഷമാണ് ഇയാൾ വിരമിച്ചത്.

പരീക്ഷാ നടത്തിപ്പിലെ പ്രധാന ചുമതലകളുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തന്നെ തട്ടിപ്പ് കേസിൽ അറസ്റ്റിലായത് പി.എസ്.സിയുടെ വിശ്വാസ്യതയെ തന്നെ വലിയ രീതിയിൽ ബാധിക്കുന്നതാണ്. ഉദ്യോഗസ്ഥന്റെ അറസ്റ്റോടെ പരീക്ഷാ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

+ There are no comments

Add yours