വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബണ്ടു പള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരിഗതെലുങ്കിലും മലയാളത്തിലുമായി നിർമ്മിച്ച ചിത്രം ഒക്ടോബർ 30ന് നാളെ തിയേറ്ററുകളിൽ എത്തുന്നു.

Estimated read time 1 min read

വൊനമാലി പ്രൊജക്റ്റിന്റെ ബാനറിൽ ഭാസ്കർ ബണ്ടു പള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരിഗ
തെലുങ്കിലും മലയാളത്തിലുമായി നിർമ്മിച്ച ചിത്രം ഒക്ടോബർ 30ന് നാളെ തിയേറ്ററുകളിൽ എത്തുന്നു.

നിർമ്മാണം വേണുഗോപാൽ ദേവി.
ഡി ഒ പി&എഡിറ്റിംഗ് പ്രശാന്ത്
കാഞ്ചനപള്ളി.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളി മോഹൻ ആർ. പ്രോജക്ട് ഡിസൈനർ സൂരജ് ശശിധരൻ. മ്യൂസിക് ഡയറക്ടർ ജിനു വിജയ്.

പുതുമുഖങ്ങൾ ആയ റിഷാൻ നായകനും , അഞ്ജന ആർ നായർ നായികയായും എത്തുന്നു. ആലിയ, ഷാൻ കലേറ്റുംകര, ജോർദൻ ബ്രിയാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എന്നിവരെ കൂടാതെ നിഴൽ വ്യാപാരികൾ എന്ന ചിത്രത്തിന് ശേഷം എം കെ ഷെജിൻ മുഖ്യ കഥാപാത്രം ചെയ്യുന്നു.അഖിൽ കവലയൂർ, ചിത്രം സീനു, സുന്ദര പാണ്ടിയൻ പി എസ്. രുദ്ര ബാല എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അത്യന്തം ഭയാനകമായ ത്രില്ലർ ജോണറിൽ പറഞ്ഞിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്റെ ആദ്യ മലയാള സിനിമയാണ്.ഹൈദരാബാദ്,കൊച്ചി, കാലടി, കടമക്കുടി എന്നിവിടങ്ങളിലാണ്‌ പ്രധാന ലൊക്കേഷൻ.
72 ഫിലിം കമ്പനി തീയേറ്ററിൽ ചിത്രം എത്തിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ.

+ There are no comments

Add yours