Category: News
News
കർണാടകത്തിൽ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണം – കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ
മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്സ് ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു. ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് [more…]
തിരുവനന്തപുര കോർപ്പറേഷനിലെ തൃക്കണാപുരം വാർഡിൽ ബിജെപി പ്രവർത്തകൻ ആത്മഹത്യ ചെയ്തു.
തൃക്കണാപുരം വാർഡിൽ സ്‌ഥാനാർഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ.തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തെന്നാണ് വിവരം. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്‌സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദിൻ്റെ ആത്മഹത്യ ചെയ്തത്. [more…]
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.
വൈകീട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. ഉച്ചയ്ക്ക് ഒന്നുമുതല്‍ സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടും. 30,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്ക് ചെയ്തിരിക്കുന്നത്. നാളെ മുതല്‍ മണ്ഡലപൂജ വരെ പ്രതിദിനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് [more…]
കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്നു നടക്കും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും. ആ കാഴ്ച കണ്ടു തൊഴാന്‍ പതിനായിരങ്ങള്‍ എത്തും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, [more…]
നാളെ രാവിലെ തിരുവനന്തപുരം സെൻട്രലില്‍ നിന്ന് കാസർകോട്ടേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകുമെന്ന് റെയില്‍വേ
ട്രെയിൻ നമ്ബർ 20634 തിരുവനന്തപുരം സെൻട്രല്‍ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, സാധാരണ പുറപ്പെടുന്ന സമയമായ രാവിലെ 05:15-ന് പകരം ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാവിലെ 06:35-നായിരിക്കും തിരുവനന്തപുരം സെൻട്രലില്‍ [more…]
മലയാള സിനിമയുടെ ആക്ഷന്‍ ഹീറോ ജയൻ്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 45 വര്‍ഷം
1980 നവംബർ 16 ന് ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ‘കോളിളക്കം’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഹെലികോപ്‌റ്റര്‍ അപകടത്തിലൂടെ ജയൻ ഓർമ്മയായി മാറിയപ്പോൾ അദ്ദേഹത്തിന് പ്രായം വെറും 41. പ്രേംനസീറും മധുവും സോമനും അടക്കിവാണിരുന്ന [more…]
കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും.
പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 [more…]
അന്നമനടയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി യും കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെടെ ഏഴ് പേർ ബിജെപിയിൽ
. മാള സിപിഐഎം പുവ്വത്തുശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ലോക്കൽ സെക്രട്ടറി രതീഷ്, സിപിഐഎം കുംപിടി ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ജില്ലാ കമ്മറ്റി അംഗവും സിഡിഎസ് ചെയർപേഴ്സനുമായ ഷീജ സദാനന്ദൻ, അന്നമനട മണ്ഡലം [more…]
തിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.
സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലിലാണ് ശബരീനാഥിന്റെ പ്രതികരണം. ബിജെപിയും സിപിഎമ്മും ചേർന്ന് എത്ര തന്നെ സിജെപി കക്ഷി ഉണ്ടാക്കിയാലും ഇത്തവണ ജനം കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു. തൻ്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് [more…]
5-ാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി പിതാവിന്റെ ക്രൂരത.താമസം മാതാവിനൊപ്പം വിറകുപുരയില്‍
അഞ്ചാം ക്ലാസുകാരനെ ഭക്ഷണം നല്‍കാതെയും വീട്ടില്‍ കയറ്റാതെയും കാക്കൂരില്‍ പിതാവിന്റെ ക്രൂരത. കുട്ടി മാതാവിനൊപ്പം റബർ തോട്ടത്തിലെ വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും രംഗത്തെത്തി. കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്ന് [more…]
