മാള വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിന് തിരി തെളിഞ്ഞു… മാള വിദ്യാഭ്യാസ ഉപ ജില്ല കലോൽസവത്തിന്   മാള സെൻറ് ആൻറണീസ് ഹയർ സെക്കന്ററി സ്കൂളിൽ യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ഒജെ ജെനീഷ് തിരി തെളിയിച്ചു…

Estimated read time 0 min read

മാള വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിന് തിരി തെളിഞ്ഞു.  മാള വിദ്യാഭ്യാസ ഉപ ജില്ല കലോൽസവത്തിന്   മാള സെൻറ് ആൻറണീസ് ഹയർ സെക്കന്ററി സ്കൂളിൽ യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ഒജെ ജെനീഷ് തിരി തെളിയിച്ചു. സിനിമ താരം റാണിയ റാണ കലാ മൽസരങ്ങളുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തംഗം മേരി തോമസ് മുഖ്യാതിഥിയായിരുന്നു. മാള പഞ്ചായത്ത്‌ പ്രസിഡന്റ്‌ പികെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ കെഇ. അജി ആമുഖ പ്രഭാഷണം നടത്തി.  ജില്ല പഞ്ചായത്ത്ംഗങ്ങളായ ഷക്കീല, പോൾസൺ കൊടിയൻ, പഞ്ചായത്ത്‌ വാർഡംഗം ജോഷി കാഞ്ഞൂത്തറ, ഫാദർ ജോജി പാലമറ്റം, ദേവദാസ്, ഇൽസുബ് ഇടി,  ശ്രീദേവി കെ, സെൻറ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എംടി മോളി എന്നിവർ സംസാരിച്ചു. സ്കൂൾ കലോൽസവം 20ന് സമാപിക്കും. മാള ഗവ. എൽപി സ്ക്കൂളും കലോൽസവ മൽസര വേദിയാണ്.  പടം മാള വിദ്യാഭ്യാസ ഉപ ജില്ല സ്കൂൾ കലോൽസവത്തിന് ആരംഭം കുറിച്ച് കൊണ്ട് നടത്തിയ കലാ ജാഥയിൽ മന്തിയും പങ്കെടുത്തു.

+ There are no comments

Add yours