മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക ടാക്സ് ഇളവ് നൽകണമെന്നാണ് ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു.
ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വിഷയത്തിൽ ഇടപെടണമെന്ന് കർണാടക ഗതാഗത മന്ത്രിയോടും സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നൽകിയതിന് സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം.
ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ടാക്സ് ഇളവ് നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


+ There are no comments
Add yours