നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള അഭിഭാഷക ടി.ബി. മിനിയുടെ ഹർജി തള്ളി. കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നും സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഹർജി ഹൈക്കോടതി തള്ളി.
നടിയെ ആക്രമിച്ച കേസിൽ വിചാരണ ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി നൽകിയ ഹർജി തള്ളി. അതിജീവിതയുടെ അഭിഭാഷകയായിരുന്ന തന്നെ കോടതി അപമാനിച്ചെന്നായിരുന്നു ടി.ബി. മിനിയുടെ പരാതി. കേസ് പരിഗണിക്കുന്നതിനിടെ ടി.ബി. മിനി കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2026 ജനുവരി 12-ന് നടത്തിയ പരാമർശം തന്റെ അഭിഭാഷകവൃത്തിക്ക് കളങ്കമുണ്ടാക്കിയെന്നും ഇതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണം ഉണ്ടായെന്നും ടി.ബി. മിനി ആരോപിച്ചു. ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിന് ടി.ബി. മിനി പരാതി നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ അഡ്വക്കറ്റ് ജനറൽ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് ഹർജി തള്ളിയത്.




+ There are no comments
Add yours