വിവാദ നിയമനത്തിന് പിന്നാലെ നടപടി; നെയ്യാറ്റിൻകര, പാറശ്ശാല ആശുപത്രി സൂപ്രണ്ടുമാരെ മാറ്റി

Estimated read time 0 min read

തിരുവനന്തപുരം: നിയമനം വിവാദമായതിന് പിന്നാലെ നെയ്യാറ്റിൻകര, പാറശ്ശാല സർക്കാർ ആശുപത്രികളിലെ സൂപ്രണ്ടുമാരെ ആരോഗ്യവകുപ്പ് മാറ്റി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ഡോ. വിനീത് വി.എന്നിനെയും, പാറശ്ശാല താലൂക്ക് ആശുപത്രി സൂപ്രണ്ടായി ഡോ. ലിപ്സി പോളിനെയുമാണ് നിയമിച്ചത്. ഭരണസൗകര്യാർത്ഥമാണ് ഈ മാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

തമിഴ്നാട് വിളവങ്കോട് എം.എൽ.എ ടി.ടി. പ്രവീണിന്റെ സഹോദരിയായ ഡോ. പ്യാരിയെ നെയ്യാറ്റിൻകര സൂപ്രണ്ടായി നിയമിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. പ്യാരിയെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്വന്തം നാട്ടിൽ നിയമിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഈ നിയമനം അനധികൃതമാണെന്ന ആക്ഷേപം ശക്തമായി നിലനിൽക്കെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ നടപടി.

+ There are no comments

Add yours