വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും.
ആ കാഴ്ച കണ്ടു തൊഴാന്‍ പതിനായിരങ്ങള്‍ എത്തും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്‌മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ ഇന്നു രാവിലെ രഥാരോഹണം നടക്കും. ഇന്നലെയും നൂറുകണക്കിനുപേരാണ് കല്‍പാത്തിയിലെത്തിയത്.


+ There are no comments
Add yours