5-ാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി പിതാവിന്റെ ക്രൂരത.താമസം മാതാവിനൊപ്പം വിറകുപുരയില്‍

Estimated read time 0 min read

അഞ്ചാം ക്ലാസുകാരനെ ഭക്ഷണം നല്‍കാതെയും വീട്ടില്‍ കയറ്റാതെയും കാക്കൂരില്‍ പിതാവിന്റെ ക്രൂരത.

കുട്ടി മാതാവിനൊപ്പം റബർ തോട്ടത്തിലെ വിറകുപുരയില്‍ മാസങ്ങളായി കഴിയുന്ന വിവരമറിഞ്ഞ് പൊലീസും ശിശുക്ഷേമ സമിതിയും രംഗത്തെത്തി.

കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്ന് പുറത്താക്കാൻ ഭർതൃമാതാവും ഒത്താശ ചെയ്തതായി പരാതിയുണ്ട്. നാട്ടുകാർക്ക് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി അദ്ധ്യാപകർ തിരക്കിയപ്പോഴാണ് വിറകുപുരയിലാണ് അമ്മയ്ക്കൊപ്പം മാസങ്ങളായി കഴിയുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തിയത്.

കുട്ടി തന്റേതല്ലെന്ന സംശയത്താലാണ് ഭാര്യയെയും മകനെയും പുറത്താക്കിയതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഓട്ടോ ഡ്രൈവറായ ഇയാള്‍ സംശയരോഗിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെയും മാതാവിനെയും താക്കീത് നല്‍കി വിട്ടയച്ചു. കുട്ടിക്ക് ശിശുക്ഷേമ സമിതി കൗണ്‍സലിംഗ് നല്‍കി. തുടർ നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

+ There are no comments

Add yours