Category: News
News
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം.
ബെയ്ലിൻ ദാസിന് ജാമ്യം ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. [more…]
ഇന്ത്യയുടെ വ്യോമാക്രമണം… തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ റൺവേ അടച്ചിടൽ നീട്ടി.
ഇന്ത്യയുടെ വ്യോമാക്രമണത്തിനു പിന്നാലെ തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമതാവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടി. റഹിം യാർ ഖാൻ വ്യോമതാവളത്തിലെ ആകെയുള്ള റൺവേയാണ് ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്നത്. ഇന്ത്യൻ [more…]
കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കണ്ണൂരിൽ മിന്നൽ പണിമുടക്ക് കണ്ണൂരിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സ്വകാര്യബസ് ഡ്രൈവറെ മറ്റൊരു ഡ്രൈവർ ആക്രമിച്ചതിന്റെ പേരിലാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ [more…]
മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ
മുഖ്യമന്ത്രി ഇന്ന് തൃശൂരിൽ രണ്ടാം പിണറായി സർക്കാരിൻ്റെ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശൂരിൽ. ഇന്ന് രാവിലെ 10.30ന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ സംസ്ഥാനത്തെ സാംസ്കാരിക മേഖലയിലുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കും. [more…]
കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്‌ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി
നാടിനെ നടുക്കിയ കോഴിക്കോട്ടെ തീപിടുത്തത്തിൽ ജില്ലാ കളക്‌ടറോട് റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വിഷയത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടിയത്. തീപിടുത്തത്തിൻ്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് [more…]
മുൻ അമേരിക്കൻ പ്രസിഡന്റ്റ് ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു.
മുൻ അമേരിക്കൻ പ്രസിഡന്റ്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട പ്രോസ്റ്റെറ്റ് കാൻസറാണിത്. രോഗത്തിൻ്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസൺ സ്കോറിൽ 10-ൽ ഒൻപതാണ് അദ്ദേഹത്തിന്റേത്. കാൻസർ വളരെ വഷളായ [more…]
പാലക്കാട് റാപ്പർ വേടന്റെ പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്.
പാലക്കാട് കോട്ടമൈതാനത്ത് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെ [more…]
കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി.
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി. ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിപ്പിനായി മാറ്റി നിർത്തിയിരുന്ന അമ്പാടി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ഓടിയ ആനയെ പാപ്പാൻമാർ [more…]
വിവാഹവാഗ്ദാനം നൽകി പീഡനം…നടൻ റോഷൻ അറസ്റ്റിൽ
ബലാത്സംഗം: നടൻ റോഷൻ അറസ്റ്റിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സീരിയൽ നടൻ റോഷൻ ഉല്ലാസിനെ അറസ്റ്റ് ചെയ്ത് കളമശേരി പൊലീസ്. തൃശൂർ സ്വദേശിനിയാണ് പരാതി നൽകിയത്. തൃക്കാക്കരയിലും തൃശൂരിലും കോയമ്പത്തൂരിലും വച്ച് [more…]
കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം
കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടുത്തം ഗുരുതരഘട്ടത്തിൽ. രണ്ട് മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പൂർണമായി തീകെടുത്താൻ സാധിച്ചില്ല. ഓരോരോ പുതിയ സ്ഥലങ്ങളിലേക്ക് തീ പടരുകയാണ്. പല സ്ഥലങ്ങളിലേക്കും ഫയർഫോഴ്സിന് എത്താൻ കഴിയുന്നില്ല. [more…]
