കോഴിക്കോട് പുതിയ ബസ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടുത്തം ഗുരുതരഘട്ടത്തിൽ. രണ്ട് മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ പൂർണമായി തീകെടുത്താൻ സാധിച്ചില്ല. ഓരോരോ പുതിയ സ്ഥലങ്ങളിലേക്ക് തീ പടരുകയാണ്. പല സ്ഥലങ്ങളിലേക്കും ഫയർഫോഴ്സിന് എത്താൻ കഴിയുന്നില്ല. അതിന് പുറമെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് കനത്ത പുകയാണ് പടരുന്നത്. ഇതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.


+ There are no comments
Add yours