മുൻ അമേരിക്കൻ പ്രസിഡന്റ്റ് ജോ ബൈഡന് കാൻസർ സ്ഥിരീകരിച്ചു.

Estimated read time 1 min read

മുൻ അമേരിക്കൻ പ്രസിഡന്റ്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിൽപ്പെട്ട പ്രോസ്റ്റെറ്റ് കാൻസറാണിത്. രോഗത്തിൻ്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസൺ സ്കോറിൽ 10-ൽ ഒൻപതാണ് അദ്ദേഹത്തിന്റേത്. കാൻസർ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്.

ജോ ബൈഡൻ്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി റിപ്പോർട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച്‌ചയാണ് ജോ ബൈഡൻ ഡോക്‌ടറുടെ സേവനം തേടിയത്. തുടർന്ന് വെള്ളിയാഴ്‌ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് നൽകുന്നത്.

+ There are no comments

Add yours