കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

Estimated read time 1 min read

കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ 17-കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് 17-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തിന് പിന്നാലെ സംശയം തോന്നിയ ഡോക്ടർമാർ പെൺകുട്ടിയുടെ പ്രായം പരിശോധിക്കുകയും പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പോലീസ് അറിയിച്ചതനുസരിച്ച് എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുളത്തൂപ്പുഴ പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ ആൺകുട്ടിക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours