ഗംഗാനദിക്ക് കുറുകെ ‘നിതീഷ് സേതു’ ആറുവരിപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു; ചെലവ് 5,500 കോടി രൂപ

Estimated read time 1 min read

ന്യൂഡൽഹി: ഗംഗാനദിക്ക് കുറുകെ 5,500 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറുവരിപ്പാലമായ ‘നിതീഷ് സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് 9.76 കിലോമീറ്റർ നീളമുള്ള ഈ പുതിയ പാലം ഉദ്ഘാടനം ചെയ്തത്. വൈശാലി ജില്ലയിലെ ബിദുപൂരിനെയും പട്നയിലെ കാച്ചി ദർഗയെയും ബന്ധിപ്പിക്കുന്നതാണ് പാലം.

ചടങ്ങിൽ എൻ.ഡി.എ ഭരണകാലത്തെ വികസന നേട്ടങ്ങൾ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. മുൻപ് വൈദ്യുതിയില്ലാത്ത നിരവധി ഗ്രാമങ്ങളുണ്ടായിരുന്ന ബിഹാർ ഇന്ന് അധിക വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമായി മാറിയെന്നും, പതിനായിരക്കണക്കിന് വീടുകൾ നിർമ്മിച്ചു നൽകാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുകാലത്ത് അഴിമതിയുടെ പേരിലും ക്രിമിനലുകൾ സ്വതന്ത്രമായി വിഹരിക്കുന്ന ഇടമായും അറിയപ്പെട്ടിരുന്ന ബിഹാർ ഇന്ന് വികസനത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

+ There are no comments

Add yours