ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം.

Estimated read time 0 min read

ബെയ്ലിൻ ദാസിന് ജാമ്യം

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം. സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ബെയ്‌ലിൻ ദാസിന് ജാമ്യം നൽകിയാൽ കേസിനെ അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി പരിഗണിച്ചില്ല. നിയമപരിജ്ഞാനമുള്ള ഒരു അഭിഭാഷകനാണെന്ന പരിഗണന കോടതി ബെയ്ലിൻ ദാസിന് നൽകി.

+ There are no comments

Add yours