രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ: കരട് കുറ്റപത്രം തയ്യാറായി; അന്തിമ കുറ്റപത്രം നിയമോപദേശത്തിന് ശേഷം

Estimated read time 0 min read

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കരട് കുറ്റപത്രം തയ്യാറാക്കി. ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക.

കേസുകളിലെ അന്വേഷണം പൂർത്തിയായതായി എസ്.ഐ.ടി വ്യക്തമാക്കി. അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറിയതോടെ എസ്.ഐ.ടി ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.

തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്നതാണ് ഒരു കേസ്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ബെംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് കുറ്റപത്രം തയ്യാറാക്കിയ രണ്ടാമത്തെ കേസ്.

+ There are no comments

Add yours