പാലക്കാട് റാപ്പർ വേടന്റെ  പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്.

Estimated read time 1 min read

പാലക്കാട് കോട്ടമൈതാനത്ത് റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) പരിപാടിയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്ക്. കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെ പൊലീസും സംഘാടകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതായതോടെ മൂന്ന് പാട്ട് പാടിയതിനെത്തുടർന്ന് വേടൻ പരിപാടി അവസാനിപ്പിക്കുകയും ചെയ്തു‌.

ഇന്ന് വൈകിട്ട് ആറ് മണിക്കായിരുന്നു കോട്ടമൈതാനത്ത് വേടൻ്റെ പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. പട്ടികജാതി – പട്ടികവർഗ സംസ്ഥാനതല സംഗമത്തിന്റെ ഭാഗമായിട്ടായിരുന്നു വേടൻ്റെ സംഗീത പരിപാടി ഒരുക്കിയിരുന്നത്. മന്ത്രി എംബി രാജേഷ്, ഒ ആർ കേളു ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പരിപാടിക്കെത്തിയിരുന്നു.

+ There are no comments

Add yours