കാസർഗോഡ് പടുപ്പിൽ 48-കാരനെ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ചു. പടുപ്പ് സ്വദേശിയായ ലത്തീഫിനാണ് മർദ്ദനമേറ്റത്. യൂത്ത് കോൺഗ്രസ് നേതാവായ ബിജേഷ് തറപ്പിലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്.
മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫ് നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.




+ There are no comments
Add yours