അടൂർ പോലീസ് സ്റ്റേഷൻ അതിക്രമം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജയകൃഷ്ണന് ജാമ്യം; കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത

Estimated read time 1 min read

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തി യൂട്യൂബറെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് നേതാവായ ജയകൃഷ്ണൻ പള്ളിക്കലിനാണ് അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട പോലീസ് സ്റ്റേഷൻ അതിക്രമ കേസിലെ ആദ്യ അറസ്റ്റാണിത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി നൈനാൻ എന്നിവരെ പ്രതിചേർത്ത് ഉടൻ അറസ്റ്റ് ചെയ്തേക്കും. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന സമയത്തായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സംഘം സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

+ There are no comments

Add yours