Month: October 2026
മുളകുപ്പൊടി എറിഞ്ഞ് വീട്ടമ്മയുടെ മാലകവർന്നു.
തിരുവനന്തപുരത്ത് മുളകുപ്പൊടി എറിഞ്ഞ് വീട്ടമ്മയുടെ മാലകവർന്നു. ദേവിപുരം സ്വദേശി തങ്കമ്മ(62)യുടെ മാലയാണ് കവർന്നത്. മുഖം മറച്ച് റെയിൻ കോട്ട് ധരിച്ചായിരുന്നു മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. അടുക്കളയിൽ നിൽക്കുകയായിരുന്നു തങ്കമ്മയെ മോഷ്ടാവ് മുളക് പൊടിയെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. [more…]
തൃശൂർ അടക്കം നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ27) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ [more…]
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് :പ്രതികൾക്ക് മുൻകൂർ ജാമ്യം
മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് :പ്രതികൾക്ക് മുൻകൂർ ജാമ്യം മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി [more…]
റെയിൽവേ ട്രാക്കിലൂടെ 7 km കാർ ഓടിച്ച് 34കാരി. ഒടുവിൽ
തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി. കൊണ്ടകൽ ശങ്കരപ്പള്ളി റൂട്ടിലെ റെയിൽവേ ട്രാക്കിലൂടെയാണ് കാറോടിച്ചത്. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാറിൽ സഞ്ചരിച്ചു. ഏറെ പണിപ്പെട്ടാണ് കാർ നിർത്തിച്ചത്. നഞ്ചക് ഉപയോഗിച്ച് പൊലീസിനെ [more…]
കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയർന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയിൽ വയനാട് കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 758.05 മീറ്ററിൽ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് [more…]
ഞാൻ ജാതീയത വിറ്റ് കാശാക്കുന്നില്ല.. എന്റെ പാട്ടുകളിൽ ജാതിയതയില്ല..ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കും.
ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പർ വേടൻ. ഉന്നത നിലവാരത്തിൽ പഠിക്കുന്ന കുട്ടികളെ പോലും പിന്നോക്കക്കാരനായതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത് എന്ന് പറഞ്ഞ് അപമാനിക്കുന്ന ഒരു സമൂഹം ഇപ്പോഴുമുണ്ട്. അത് വലിയ ജാതീയതയാണ്. താൻ [more…]
കനത്ത മഴയെ തുടർന്ന് ഭാരതപ്പുഴ കരകവിഞ്ഞു.
കനത്ത മഴയെ തുടർന്ന് ഷൊർണൂർ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചു. ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങളാണ് നമ്പ്രം പ്രദേശത്തുള്ളത്. നിലവിൽ വീടുകളിൽ വെള്ളം കയറിയിട്ടില്ല. ഷോർണൂർ ശാന്തിതീരം [more…]
ഹൃദയാഘാതം..വി എസ് തീവ്രപരിചരണ വിഭാഗത്തിൽ.
മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലുള്ള അച്യുതാനന്ദന്‍റെ ആരോഗ്യ നില തൽസ്ഥിതിയിൽ തുടരുന്നുവെന്നാണ് [more…]
തൃശ്ശൂർ എംജി റോഡിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു
തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം. കുഴിയിൽ വീഴാതിരിക്കാൻ സ്ട്ടർ വെട്ടി [more…]
തെന്നിന്ത്യൻ സൂപ്പർ താരം മീന BJPയിൽ ചേരാൻ സാധ്യത
നടി മീന ബിജെപിയിലേക്ക്? തെന്നിന്ത്യൻ സൂപ്പർ താരം മീന BJPയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി മീന കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്. തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ [more…]
