റെയിൽവേ ട്രാക്കിലൂടെ 7 km കാർ ഓടിച്ച് 34കാരി. ഒടുവിൽ

Estimated read time 0 min read

തെലങ്കാനയിൽ റെയിൽവേ ട്രാക്കിലൂടെ കാർ ഓടിച്ച് 34കാരി. കൊണ്ടകൽ ശങ്കരപ്പള്ളി റൂട്ടിലെ റെയിൽവേ ട്രാക്കിലൂടെയാണ് കാറോടിച്ചത്. ഏഴ് കിലോമീറ്ററോളം യുവതി ട്രാക്കിലൂടെ കാറിൽ സഞ്ചരിച്ചു. ഏറെ പണിപ്പെട്ടാണ് കാർ നിർത്തിച്ചത്. നഞ്ചക് ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് യുവതിയെന്ന് പൊലീസ്.



യുവതി ലഹരിക്ക് അടിമയാണോയെന്ന് പൊലീസ് സംശയം അറിയിച്ചു. മറ്റൊരു വീഡിയോയിൽ പ്രദേശവാസികളും റെയിൽവേ ജീവനക്കാരും പൊലീസും ചേർന്ന് സ്ത്രീയെ കാറിൽ നിന്ന് പുറത്തിറക്കാൻ പാടുപെടുന്നതായി കണ്ടു. നിരവധി റെയിൽവേ ജീവനക്കാരും പൊലീസുകാരും കാറിന് പിന്നിൽ ഓടി. യുവതിയെ കാറിൽ നിന്ന് പുറത്തെടുക്കാൻ ഏകദേശം 20 പേർ വേണ്ടിവന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

+ There are no comments

Add yours