യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. മേജർ രവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എക്‌സ് സർവീസ്‌മെൻ സംഘടനയായ അനന്തപുരി സോൾജിയേഴ്‌സ് ശാന്തിവിള ദിനേശിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഈ പരാതി തുടർനടപടികൾക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിരമിച്ച സൈനികരുടെ സംഘടനകളും ദിനേശനെതിരെ പരാതി നൽകുമെന്ന് മേജർ രവി അറിയിച്ചു. ഫേസ്ബുക്ക് ലൈവിൽ കടുത്ത ഭാഷയിലാണ് മേജർ രവി ശാന്തിവിള ദിനേശിനെതിരെ സംസാരിച്ചത്. തന്നെ വിറ്റ് ജീവിക്കുന്നവരുണ്ടെന്നും, ‘അഴുക്ക ചെറുക്കൻ’ എന്ന് പറഞ്ഞ് പട്ടാളക്കാരെ മുഴുവൻ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ദിനേശൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിരമിച്ച പട്ടാളക്കാർക്ക് പട്ടികളുടെ വിലയാണെന്ന തരത്തിലുള്ള ദിനേശന്റെ പരാമർശങ്ങൾക്കെതിരെ എല്ലാ ജില്ലകളിലെയും പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






+ There are no comments
Add yours