കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയർന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Estimated read time 0 min read

കനത്ത മഴയിൽ വയനാട് കക്കയം ഡാമിലെ ജലനിരപ്പ് കുതിച്ചുയർന്നതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 758.05 മീറ്ററിൽ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഡാമിലെ അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അതേസമയം സംസ്ഥാനത്താകെ പെരുമഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായുള്ള റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

+ There are no comments

Add yours