വനസംരക്ഷണത്തിന് സന്ദേശവാഹകരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; വനംവകുപ്പ് അംബാസഡർമാരായി നിയമിച്ചു

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പിന്റെ അംബാസഡർമാരായി പ്രമുഖ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങി. വനംവകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് പ്രതിഫലം കൈപ്പറ്റാതെയുള്ള സൗജന്യ സേവനമെന്ന നിലയിലാണ് ഇരുവരെയും ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

വനസംരക്ഷണം, വന്യജീവി പരിപാലനം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വനംവകുപ്പിന്റെ വിവിധ പദ്ധതികളും സേവനങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, ഡിജിറ്റൽ ക്യാമ്പയിനുകൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ എന്നിവയിൽ ഇരുവരും സജീവമായി പങ്കാളികളാകും. താരങ്ങളുടെ സാന്നിധ്യം വനംവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നൽകുമെന്നാണ് വിലയിരുത്തൽ.

+ There are no comments

Add yours