കൊച്ചി: സിഎംആർഎൽ-എക്സാലോജിക് (CMRL-Exalogic) മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരം ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരിക്കുന്നത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) സംസ്ഥാന ഡിജിപിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണം പൂർത്തിയാക്കാതെ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. കേസിൽ നിലവിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടക്കുന്നത്. പുതിയ സാഹചര്യത്തിൽ കോടതിയുടെ നിർദേശപ്രകാരം അന്വേഷണ സംഘത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടി വരും.
അതേസമയം, മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഹവാല ഇടപാടുകളിൽ ഉൾപ്പെടെ പങ്കുണ്ടെന്ന് ഇഡി നൽകിയ റിപ്പോർട്ടിൽ പരാമർശിക്കുന്ന മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ഇതിലൂടെ വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാനാണ് എസ്ഐടിയുടെ നീക്കം.





+ There are no comments
Add yours