11 മണിക്കൂർ നീണ്ട വെല്ലുവിളി നിറഞ്ഞ ദൗത്യം; ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു, ഉടൻ റേഡിയോ കോളർ ധരിപ്പിക്കും

Estimated read time 0 min read

മൂന്നാർ: പതിനൊന്ന് മണിക്കൂർ നീണ്ട വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനൊടുവിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ചു. ഓമനക്കുഴി ഭാഗത്ത് വെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി നൽകിയത്.

ദൗത്യത്തിനായി ബേസ് ക്യാമ്പിലുള്ള കുങ്കിയാനകൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് പുറപ്പെടും. കുങ്കിയാനകളുടെ സഹായത്തോടെ ചക്കക്കൊമ്പന് റേഡിയോ കോളർ ധരിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം.

പുലർച്ചെ ജലാശയത്തിലെത്തിയ ചക്കക്കൊമ്പൻ മറുകരയിലേക്ക് നീന്തിക്കയറി മുന്നൂറ്റിയൊന്ന് കോളനി ഭാഗത്തേക്ക് നീങ്ങിയത് ദൗത്യസംഘത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. തുടർന്ന് നടത്തിയ ശ്രമകരമായ നീക്കത്തിനൊടുവിലാണ് ആനയെ മയക്കുവെടി വെക്കാൻ സാധിച്ചത്.

+ There are no comments

Add yours