റാസ് അൽഖൈമ വാഹനാപകടം: മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

Estimated read time 0 min read

റാസ് അൽഖൈമ: യു.എ.ഇയിലെ റാസ് അൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശിനി സംഗീർത്ത സുരേഷ് (26), കാസർഗോഡ് സ്വദേശി അഷറഫ്, കണ്ണൂർ സ്വദേശി ഹേമന്ദ് പുതിയകാവിൽ എന്നിവരാണ് മരിച്ചത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.

അൽ വതൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ യാത്രാബസ് ഇടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചതായാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. അഹമ്മദാബാദ് സ്വദേശി ജിഗ്നേഷ് ധന്ജി ഭായ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് മഹാലിംഗം എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിൽ മരിച്ച മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റുന്നതിനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ ആകെ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 12 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.

+ There are no comments

Add yours