ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ശൈഖ് ഹസീന; അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി

Estimated read time 1 min read

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ശൈഖ് ഹസീന; അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി

രണ്ടു വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഡിസംബർ 16ന് രാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. 1971ൽ പാകിസ്ഥാനെതിരായ യുദ്ധത്തിന് ശേഷം ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഡിസംബർ 16ന് ആചരിക്കുന്ന വിജയ ദിനത്തിലാണ് ഹസീന മടങ്ങിയെത്താൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ വിമാനക്കമ്പനിയിൽ തന്റെ മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ശൈഖ് ഹസീന നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാനോട് ആവശ്യപ്പെട്ടു.

ഡിസംബർ 16ന് ധാക്കയിൽ തിരിച്ചെത്താൻ ഹസീന ആഗ്രഹിക്കുന്നതായി അവരുടെ വക്താവ് സയ്യിദ് മുസമ്മിൽ അലി സ്ഥിരീകരിച്ചു. പിതാവിന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനും രാജ്യത്തെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിനുമുള്ള പ്രതീകാത്മകമായ മടക്കയാത്രയാണിതെന്ന് ഹസീനയുടെ സഹായി അബു ഉബൈദ അരീൻ അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി. എന്ത് വിലകൊടുത്തും ഡിസംബറിൽ ബംഗ്ലാദേശിൽ തിരിച്ചെത്തുമെന്നും മരണത്തിന് പോലും തന്നെ തടയാനാകില്ലെന്നും ഈ മാസം ആദ്യം അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞിരുന്നു2024 ഓഗസ്റ്റ് 5ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് തുടർച്ചയായ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഹസീനയുടെ അഭാവത്തിൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി തള്ളിക്കളഞ്ഞ ഹസീന, തിരിച്ചെത്തിയ ശേഷം നിയമപോരാട്ടം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി.
ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ശൈഖ് ഹസീന; തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് വിദേശകാര്യ സഹമന്ത്രി
2024 ഓഗസ്റ്റ് 5ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് തുടർച്ചയായ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

ധാക്ക | രണ്ടു വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഡിസംബർ 16ന് രാജ്യത്തേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. 1971ൽ പാകിസ്ഥാനെതിരായ യുദ്ധത്തിന് ശേഷം ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഡിസംബർ 16ന് ആചരിക്കുന്ന വിജയ ദിനത്തിലാണ് ഹസീന മടങ്ങിയെത്താൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ വിമാനക്കമ്പനിയിൽ തന്റെ മടക്കയാത്രയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ശൈഖ് ഹസീന നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാനോട് ആവശ്യപ്പെട്ടു.

ഡിസംബർ 16ന് ധാക്കയിൽ തിരിച്ചെത്താൻ ഹസീന ആഗ്രഹിക്കുന്നതായി അവരുടെ വക്താവ് സയ്യിദ് മുസമ്മിൽ അലി സ്ഥിരീകരിച്ചു. പിതാവിന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനും രാജ്യത്തെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിനുമുള്ള പ്രതീകാത്മകമായ മടക്കയാത്രയാണിതെന്ന് ഹസീനയുടെ സഹായി അബു ഉബൈദ അരീൻ അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി. എന്ത് വിലകൊടുത്തും ഡിസംബറിൽ ബംഗ്ലാദേശിൽ തിരിച്ചെത്തുമെന്നും മരണത്തിന് പോലും തന്നെ തടയാനാകില്ലെന്നും ഈ മാസം ആദ്യം അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞിരുന്നു.

2024 ഓഗസ്റ്റ് 5ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് തുടർച്ചയായ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചാണ് ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഹസീനയുടെ അഭാവത്തിൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി തള്ളിക്കളഞ്ഞ ഹസീന, തിരിച്ചെത്തിയ ശേഷം നിയമപോരാട്ടം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കി.

അതേസമയം, ശൈഖ് ഹസീന ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഉബൈദ് മുന്നറിയിപ്പ് നൽകി. ജൂലൈ-ഓഗസ്റ്റ് വിപ്ലവത്തിനിടെ അബു സഈദ് ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്താൻ ഉത്തരവിട്ട കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ശൈഖ് ഹസീനയെന്നും ബംഗ്ലാദേശിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും മന്ത്രി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും അവർക്കെതിരായ ആരോപണങ്ങളെ നേരിടേണ്ടി വരുമെന്നും ഷാമ ഉബൈദ് കൂട്ടിച്ചേർത്തു.

ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ ബംഗ്ലാദേശിൽ ഇതിനകം തന്നെ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. നവംബർ 18ന് ഉണ്ടായ പ്രതിഷേധങ്ങൾക്കിടെ നിരവധി പോലീസ് വാഹനങ്ങൾക്കും ഒരു പോലീസ് കോമ്പൗണ്ടിനും അക്രമികൾ തീയിട്ടിരുന്നു. 2024 ജൂലൈ 22ന് നടന്ന പ്രസംഗത്തിൽ, വിദ്യാർത്ഥികൾക്ക് യാതൊരു പരിക്കുമേൽക്കരുതെന്നായിരുന്നു തന്റെ നിലപാടെന്നും തീവെപ്പ് അക്രമങ്ങൾ തുടങ്ങിയപ്പോൾ വിദ്യാർത്ഥികൾ അതിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് സൈന്യത്തെ വിന്യസിച്ചതെന്നും ശൈഖ് ഹസീന അവകാശപ്പെട്ടിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ ശിബിർ, ബി എൻ പി, ജമാഅത്ത് എന്നിവരാണെന്നും അവർ ആരോപിച്ചിരുന്നു.

+ There are no comments

Add yours