ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ക്രൈസ്തവർക്ക് ഭയരഹിതമായും സമാധാനപരമായും ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പൊതുപ്രസ്താവന പുറപ്പെടുവിക്കണമെന്നാണ് പ്രധാന ആവശ്യം. കത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലുകളെ സംഘടന പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
രാജ്യത്ത് ആരാധനാലയങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങളിലും കത്ത് കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ, കരോൾ സംഘങ്ങൾക്ക് നേരെയുള്ള ഭീഷണികൾ, മതപരമായ ആഘോഷങ്ങളിലെ ഇടപെടലുകൾ എന്നിവ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്ന് ഫോറം ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും, തങ്ങളുടെ വിശ്വാസം ആചരിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കുന്നതിനും സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കത്തിൽ വ്യക്തമാക്കി.




+ There are no comments
Add yours