ഡൽഹി: വോട്ടുകൾ മോഷ്ടിച്ചും പട്ടികയിൽ നിന്ന് നീക്കം ചെയ്തുമാണ് നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായതെന്ന് സിജെപി കൺവീനർ അഭിജിത് ദീപ്‌കെ ആരോപിച്ചു. ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ജനങ്ങളുടെ മേൽ പൂർണ്ണ അധികാരം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ബിജെപി, രാജ്യത്ത് നാഥുറാം ഗോഡ്‌സെയുടെ ആശയങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ രാജ്യത്തെ മുഴുവൻ സംവിധാനങ്ങളെയും തകർക്കാനാണ് നീക്കം നടക്കുന്നത്. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന് പറയുമ്പോഴും ‘ഒരു രാജ്യം ഒരു പാർട്ടി’ എന്നതാണ് അവരുടെ യഥാർത്ഥ ലക്ഷ്യം. രാജ്യവ്യാപകമായി മൂന്ന് കോടിയോളം വോട്ടുകളാണ് നീക്കം ചെയ്യപ്പെട്ടത്; ഇതിൽ ഒരു കോടി വോട്ടുകൾ കർണാടകയിൽ നിന്നാണ്. കേവലം രണ്ട് ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻഡിഎ അധികാരത്തിലെത്തിയതെന്നും, നീക്കം ചെയ്യപ്പെട്ട വോട്ടുകൾ അതിലും എത്രയോ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ പിണറായി സർക്കാരിനെ താഴെയിറക്കിയതും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയതും എസ്‌ഐആർ (SIR) സംവിധാനത്തിലൂടെയാണെന്നും ദീപ്‌കെ ആരോപിച്ചു.
അധികാരം നരേന്ദ്ര മോദിയുടെ കൈകളിലാണെങ്കിലും തെരുവുകൾ ഇപ്പോഴും സാധാരണക്കാരുടേതാണ്. ധർമേന്ദ്ര പ്രധാൻ ആദ്യ വിക്കറ്റ് മാത്രമാണെന്നും, അടുത്ത ഊഴം ഗ്യാനേഷ് കുമാറിന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്ത്രീസുരക്ഷ എന്ന വിഷയം മുൻനിർത്തി സിജെപിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് ബെംഗളൂരു ഫ്രീഡം പാർക്കിൽ ‘ചപ്പൽ മാർച്ച്’ സംഘടിപ്പിക്കും.




+ There are no comments
Add yours