സാന്ദീപനി സേവാ ട്രസ്റ്റ് രജത ജൂബിലി ആഘോഷം ;സ്വാഗത സംഘം രൂപീകരിച്ചു

Estimated read time 1 min read

സാന്ദീപനി സേവാ ട്രസ്റ്റ് രജത ജൂബിലി ആഘോഷം ;
സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം : കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള  സ്വാഗതസംഘം രൂപീകരണ യോഗം
മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ്‌ പ്രസിഡന്റ്‌ എസ്. സുനിൽകുമാർ അധ്യക്ഷനായിരുന്നു.എം. എസ് ഭുവനചന്ദ്രൻ,ജയമോഹൻ ,
വാർഡ് കൗൺസിലർമാരായ വി. ശിവകുമാർ, ജി. എസ് മഞ്ജു, കരമന അജിത്, ട്രസ്റ്റ് ചെയർമാൻ ലിജു വി. നായർ,ട്രസ്റ്റ്‌ സെക്രട്ടറി
സി. അനൂപ്, അഡ്വ. മരുതംകുഴി സതീഷ് കുമാർ, പാർവതീപുരം പത്മനാഭ അയ്യർ, സി.മനോഹരൻ നായർ,  ഗോമതി മഹാദേവൻ,
പ്രൊഫ. സുലേഖ കുറുപ്പ്, ആര്യനാട് സുഗതൻ, രമേശൻ തമ്പി, നരേന്ദ്രൻ നായർ , ബി.എസ് ശശികുമാർ
തുടങ്ങിയവർ സംസാരിച്ചു.
ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, സേവന മേഖലകളിൽ മൂന്ന് മാസത്തോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ
രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.       സ്വാഗത സംഘം ഭാരവാഹികളായി
മുൻ ഡിജിപി
ടി. പി സെൻകുമാർ (ചെയർമാൻ),
സ്വാമി ബോധാനന്ദ സരസ്വതി,
ഒ. രാജഗോപാൽ, എം. നന്ദകുമാർ,
സി . എസ് മോഹനൻ,
ഐ . പി വിപിൻ, കരമന ജയൻ, ഡോ. എം. എസ്  ഫൈസൽ ഖാൻ, ഡോ. പുനലൂർ സോമരാജൻ,ഡോ. മഹേഷ്‌ സുകുമാരൻ, ഡോ.
രാമകൃഷ്ണൻ,എം. എസ് ഭുവനചന്ദ്രൻ ( രക്ഷാധികാരികൾ),
ബി. എസ് ശശികുമാർ( ജനറൽ കൺവീനർ )എന്നിവരെ തെരഞ്ഞെടുത്തു.


ഫോട്ടോ ക്യാപ്ഷൻ


കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം
മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

+ There are no comments

Add yours